അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1516680
Saturday, February 22, 2025 5:38 AM IST
തേവലക്കര: പഞ്ചായത്തിലെ മുള്ളിക്കാല തെക്ക് പത്താം വാർഡിൽ എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച അങ്കണവാടി കെട്ടിടം സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് അംഗം എസ്. സോമന്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി. ഫിലിപ്പ്, സജി അനില്‍, വാർഡ് മെമ്പർ ഷമീന താഹിർ, പഞ്ചായത്ത് അംഗങ്ങളായ അനസ് നാത്തയ്യത്ത്, രാധാമണി, അനസ് യൂസഫ്, അൻസർ കാസിംപിള്ള, ലളിതാ ഷാജി, രേഖാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.