വർണം ഐക്കൺ അവാർഡ് പ്രിൻസ് കല്ലടയ്ക്ക്
1516691
Saturday, February 22, 2025 5:48 AM IST
കുണ്ടറ: കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിന്റെ വർണം ഐക്കൺ അവാർഡ് 2025 ചിത്രകാരനും സചിന്ത ഡയറക്ടറുമായ പ്രിൻസ് കല്ലടക്ക് ലഭിച്ചു. നാളെ കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ നടക്കുന്ന വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിന്റെ ഇരുപത്തിനാലാം വാർഷിക സമ്മേളനത്തിൽ ചലച്ചിത്രതാരം പ്രേംകുമാർ അവാർഡ് സമ്മാനിക്കും.
പിടിഎ പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ അധ്യക്ഷത വഹിക്കും. സി.ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സുജിത്ത് വിജയൻ പിള്ള എംഎൽഎ, പടിപ്പുര ലത്തീഫ്, സൂസൻ കോടി, സിനോജ് വർഗീസ്,
അഡ്വ. സുധീർ കരിക്കൻ, സുനിമോൾ അനി വർണം, സാജൻ വൈശാഖം എന്നിവർ പ്രസംഗിക്കും. വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും.