നികുതി വര്‍ധനക്കെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
1516675
Saturday, February 22, 2025 5:38 AM IST
ചവറ: വസ്തു നികുതി അന്‍പത് ശതമാനം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നോര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേവലക്കര വില്ലേജ് ഓഫിസ് ഉപരോധിച്ചു.
നികുതി ഭാരം കൂട്ടി ഇടതു പക്ഷ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കെപിസിസി സെക്രട്ടറി പി. ജര്‍മിയാസ് പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോണില്‍ രാജേഷ് അധ്യക്ഷനായി. ജയചന്ദ്രന്‍പിള്ള, ജി. ചന്ദ്രന്, മോഹന്‍ കോയിപ്പുറം, സി.കെ. രവീന്ദ്രന്, എസ്. അനില്‍, മുബാറക്, നിസാര്‍ മേക്കാട് എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റി വടക്കുംതല വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഡിസിസി സെക്രട്ടറി സന്തോഷ് തുപ്പാശേരി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഷാ സുനീഷ് അധ്യക്ഷയായി. പൊന്മന നിശാന്ത്, ബഷീര്‍ കുഞ്ഞ്, ജോര്‍ജ് ചാക്കോ, ഷമീര്‍ പൂതക്കുളം, സരിത, ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനുമെതിരെയും ചവറ ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചവറ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അരുൺരാജ് ധർണ ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആർ. ജയപ്രകാശ് അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ചവറ ഹരീഷ് കുമാർ, ചിത്രാലയം രാമചന്ദ്രൻ, എം. സുശീല, ഇ. റഷീദ്, കിഷോർ അമ്പിലാക്കര, അരവിന്ദാക്ഷ പണിക്കർ, സെബാസ്റ്റ്യൻ ആംബ്രോസ്, റോസ് ആനന്ദ്, ലതികാ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.