കൊച്ചു മരത്തടി ഉത്സവത്തിന്റെ കെട്ടുകാളയ്ക്ക് തീ പിടിച്ചു
1516683
Saturday, February 22, 2025 5:38 AM IST
കൊല്ലം: കൊച്ചു മരത്തടി ഉത്സവത്തിന് വട്ട കായലില്‍ കൂടി കൊണ്ടുവന്ന കെട്ടുകാളയ്ക്ക് 110 കെവിലൈനില് തട്ടി തീ പിടിച്ചു. ഉത്സവത്തിനായി കെട്ടുകാളയെ കൊണ്ട് വരുന്നതിനിടെയാണ് 110 കെവി ലൈനില്‍ തട്ടി തീപിടിത്തം ഉണ്ടാവുന്നത്. കാവനാട് വട്ടക്കായലില്‍ വച്ചാണ് സംഭവം.
കെട്ടുത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ച കെട്ടുകാളയെ കായലിലൂടെ ചങ്ങാടത്തില്‍ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. ക്ഷേത്രത്തിലെ വടക്കേക്കരയുടെ കാളയെ ഓച്ചിറയില്‍ നിന്നാണ് എത്തിച്ചിരുന്നത്. അപകടത്തില്‍ കാളയുടെ ഉടല് ഭാഗം പൂര്‍ണമായി കത്തി നശിച്ചു.
ആദ്യം ഓടിക്കൂടിയ നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.