പത്തനാപുരത്ത് എഫ്എം റേഡിയോ സ്റ്റേഷൻ: മന്ത്രിയെ കണ്ട് കൊടിക്കുന്നിൽ
1516700
Saturday, February 22, 2025 5:55 AM IST
കൊല്ലം: പത്തനാപുരം മേഖലയിൽ എഫ്എം റേഡിയോ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പരിമിതമായിരിക്കുന്ന പത്തനാപുരം പ്രദേശങ്ങളിൽ എഫ്എം റേഡിയോ സ്റ്റേഷൻ അത്യാവശ്യമാണ്. പ്രാദേശിക വാർത്തകൾ, വിദ്യാഭ്യാസപരമായ പരിപാടികൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ദുരന്തനിവാരണ നിർദേശങ്ങൾ എന്നിവ ജനങ്ങളിലെത്തിക്കാൻ ഇത് സഹായിക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി.
പ്രസാർ ഭാരതി മുഖാന്തിരമോ പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മാതൃകയിലോ എഫ്എം സ്റ്റേഷൻ സ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയോട് എംപി ആവശ്യം ഉന്നയിച്ചു. ഈ ആവശ്യത്തിന് മന്ത്രി അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് എംപി കൂട്ടിച്ചേർത്തു.