നഗരസഭാ വൈസ് ചെയർപേഴ്സൻ രാജിവച്ചു
1516684
Saturday, February 22, 2025 5:38 AM IST
കൊട്ടാരക്കര: നഗരസഭാ വൈസ് ചെയർപേഴ്സൻ വനജാ രാജീവ് രാജിവച്ചു. എൽഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. ആദ്യത്തെ രണ്ടു വർഷം സിപിഎമ്മിനായിരുന്നു വൈസ് ചെയർപേഴ്സൺ സ്ഥാനം.
തുടർന്നുള്ള രണ്ടു വർഷം കേരളാ കോൺഗ്രസ് -ബിക്കായിരുന്നു. കേരളാ കോൺഗ്രസ് -ബി പ്രതിനിധിയായിരുന്നു വനജ രാജീവ്. ഇനിയുള്ള ഒരു വർഷം സിപിഎമ്മിനാണ് വൈസ് ചെയർപേഴ്സൺ സ്ഥാനം.