സമുദ്ര രാപ്പകൽ സമരം ഇന്ന്
1516693
Saturday, February 22, 2025 5:48 AM IST
കൊല്ലം: കേന്ദ്ര സർക്കാർ നടത്തുന്ന കടൽ ഖനനത്തിന് 'എതിരെ കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യം ഉയർത്തി ഡിസിസിയുടെയും മത്സ്യ തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടത്തുന്ന സമുദ്ര രാപ്പകൽ സമരം ഇന്ന്.
വൈകുന്നേരം അഞ്ചുമുതൽ നാളെ രാവിലെ എട്ടുവരെ കൊല്ലം പോർട്ട് ഫിഷിംഗ് ഹാർബറിൽ മത്സ്യ യാനങ്ങളിൽ ഒരുക്കിയ വേദിയിലാണ് രാപ്പകൽ സമരം നടത്തുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് കടലിൽ രാപ്പകൽ സമരം നടക്കുന്നത്. എഐസി സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും നിർവഹിക്കും.
എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.