വസ്തുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ മര്‍ദിച്ചയാള്‍ പിടിയില്‍
1516702
Saturday, February 22, 2025 5:55 AM IST
അഞ്ചല്‍: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്പിച്ച പ്രതി അറസ്റ്റില്‍. അഞ്ചൽ തടിക്കാട് പുല്ലംകോട് സ്വദേശി ബാബു പാപ്പച്ചനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അയല്‍വാസിയായ തോമസ് മാത്യു ചികിത്സയിലാണ്.
അറസ്റ്റിലായ ബാബു പാപ്പച്ചനും പരിക്കേറ്റ തോമസ് മാത്യുവും തമ്മില്‍ 30 വര്‍ഷത്തോളമായി വസ്തു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരില്‍ ഇരുകൂട്ടരും തമ്മില്‍ നിരവധി തവണ വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിട്ടുണ്ട്.
2020 ല്‍ തോമസ് മാത്യുവിന്റെ ഭാര്യയെ ആക്രമിച്ച കേസിലും ബാബുപാപ്പച്ചന് പ്രതിയാണ്. ഡിജിറ്റല്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരേയും അസഭ്യം പറഞ്ഞിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.