പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു
1516550
Saturday, February 22, 2025 2:26 AM IST
ചവറ : പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു. പന്മന പോരൂക്കര സെന്റ് ആന്റണിസ് മന്ദിരത്തില്‍ ജോസ് മോന് (48) ആണ് മരിച്ചത്.
കഴിഞ്ഞ് ഏപ്രിലില്‍ സ്കൂട്ടറില്‍ പോകുന്നതിനിടയില്‍ കെഎംഎംഎല്ലിന് സമീപം ദേശീയപാത നവീകരണത്തിനായി എടുത്ത കുഴിയില്‍ അബോധാവസ്ഥയില്‍ വീണ് കിടന്ന ജോസ് മോനെ ഇതര സംസ്ഥാന തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചു.
ഡിവൈഡിറില്‍ ഇടിച്ച് കയറിയതാണോ, വാഹനം ഇടിച്ചതാണോ അപകടം നടന്നിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: ഇമ്മാനുവല്‍, സാവിയോ. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വടക്കുംതല ത്രികിങ്സ് ദേവാലയ സെമിത്തേരിയിൽ .