കെടിയുസിഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി
1516692
Saturday, February 22, 2025 5:48 AM IST
കുളത്തൂപ്പുഴ: മലയോര മേഖലയിൽ വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെയും കൃഷി ഭൂമിയെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെന്മല ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
വന്യജീവി ആക്രമണത്തെ നേരിടാൻ ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുന്ന സന്പ്രദായം കേരളത്തിൽ നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. ഡിഎഫ്ഒ ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയൽ സംസ്ഥാനങ്ങൾ വന്യജീവി ശല്യം നേരിടാൻ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ കേരളത്തിൽ മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തിലെ ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കുക, സ്വയം ഒഴിഞ്ഞുപോകൽ പദ്ധതിയുടെ നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, കാർഷിക വിള നാശങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക,വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ചിൽ നൂറുകണക്കിന് സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ പങ്കെടുത്തു. കെടിയുസി സംസ്ഥാന പ്രസിഡന്റും പാർട്ടി ഹൈപ്പർ കമ്മിറ്റി അംഗമായ റോയ് ഉമ്മൻ അധ്യക്ഷ വഹിച്ചു.
യോഗത്തിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ സി. മോഹനൻ പിള്ള, സംസ്ഥാന സെക്രട്ടറിമാരായ സ്റ്റാർസി രത്നാകരൻ, വിശ്വജിത്ത്, കുളത്തൂർ രവി, കോടിയാട്ട് ബാലകൃഷ്ണൻ പിള്ള, തെന്മല പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ശശിധരൻ, അരുൺ അലക്സ്, ബേബി മാത്യു, ശരൺ ശശി, ഐളിൻ ആന്റണി,
ശശിധരൻ പിള്ള, ഗീതാസു ഗുനാഥ്, ഡെന്നി വർഗിസ്, എം .എ. വേണു, രാകേഷ്, ജോർജുകുട്ടി പുനലൂർ, കെ.ജെ. വിഷ്ണു അറക്കൽ, സാംകുട്ടി, ജോയിച്ചായൻ, മധു കരുനാഗപ്പള്ളി, പാലക്കൽ മോഹനൻ, സക്കീർ ഹുസൈൻ, കല്ലാറ്റിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.