സ്വര്‍ണമെഡല്‍ നേട്ടവുമായി അപര്‍ണ
1516699
Saturday, February 22, 2025 5:55 AM IST
അഞ്ചല്‍: കായിക ഇനമായ പെൻകാക്ക് സിലാറ്റിലും വുഷു ഗയിമിലും സ്വര്‍ണമെഡല്‍ നേട്ടവുമായിഅരിപ്പ വഞ്ചിയോട് ആദിവാസി സങ്കേതത്തിലെ അപര്‍ണ.
ഡിസംബറില്‍ നടന്ന സംസ്ഥാന പെൻകാക്ക് സിലാറ്റ് ചാന്പ്യന് ഷിപ്പിലും, ശ്രീകാര്യത്ത് നടന്ന ഇന്റർ കോളജിയറ്റ് വുഷു ചാന്പ്യന്ഷിപ്പിലുമാണ് അപര്‍ണ സുവര്‍ണനേട്ടം കൈവരിച്ചത്.
കേരള ടീം കോച്ച് സച്ചുവിന്റെ പരിശീലനത്തിലാണ് വ്യത്യസ്തമായ കായിക ഇനത്തില്‍ വിജയം നേടിയത്. അരിപ്പ, പരിത്തി, ചിതറ എന്നിവിടങ്ങളിലെ സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അപര്‍ണ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിഎസ് സി സുവോളജി ബിരുദ വിദ്യാര്‍ഥിനിയാണ്.
പരിശീലകര്‍, അധ്യാപകര്‍, സഹപാഠികൾ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്നു ലഭിക്കുന്ന പിന്തുണ ആത്മവിശ്വാസം നല്‍കുന്നതായി അപര്‍ണ പറയുന്നു.