അധ്യാപികയുടെ ആത്മഹത്യയിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പ്രതികൾ കെപിഎസ്ടിഎ
1516687
Saturday, February 22, 2025 5:48 AM IST
കുളക്കട: കോഴിക്കോട് ജില്ലയിലെ സെന്റ് ജോസഫ് എൽപി സ്കൂളിലെ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മുഖ്യപ്രതികൾ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ആണെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് പറഞ്ഞു.
കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ കുളക്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ഭിന്നശേഷി നിയമനത്തിന്റെ മറവിൽ കേരളത്തിലാകമാനം 15000 അധ്യാപക നിയമനങ്ങൾ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്.
ഇനിയെങ്കിലും സർക്കാർ ഇക്കാര്യത്തിലുള്ള അനാസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് വിമൽ.എം. നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഡി.കെ. സാബു, ബിജു കെ.മാത്യു, പി. സുപ്രഭ ,അജി, സുരേഷ്,സൂരജ് എന്നിവർ പ്രസംഗിച്ചു.
കൊല്ലം: കെപിഎസ്ടിഎ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഅധ്യാപികയ്ക്ക് ആറു വർഷം ശമ്പളം ലഭിക്കാത്തതിൽ നിരാശപൂണ്ട് ജീവൻ വെടിയേണ്ടി വന്നതിൽ പ്രതിഷേധിച്ച് സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഇന്ദിരകുമാരി, ഷിജു, ശ്രീജിത്ത്, ഷാ, താഹിന, അനീഷ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.