സെന്റ് ജോസഫ് എൽപിഎസിൽ പഠനോത്സവം സംഘടിപ്പിച്ചു
1516703
Saturday, February 22, 2025 5:55 AM IST
കൊല്ലം. തുയ്യം സെന്റ് ജോസഫ് കോൺവെന്റ് എൽപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികൾ പൊതുസമൂഹത്തിന് മുന്നിൽ സ്റ്റിൽ മോഡലുകളും പഠനോപകരണങ്ങളും നിർമിച്ചും പ്രദർശിപ്പിച്ചും പഠനോത്സവം വേറിട്ടനുഭവമാക്കി.
ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ സി.എൽ. ഇന്ദു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് അനീഷ് അസീസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽ. മേരി ജോസ്ഫിൻ, കൊല്ലം ഉപജില്ലാ ന്യൂൺ മീൽ ഓഫീസർ സന്തോഷ്കുമാർ, മാനേജർ സിസ്റ്റർ മാർഗരറ്റ്,അധ്യാപിക പ്രതിനിധി ശോഭ ജോസഫ് എന്നിവർ പ്രസംഗിച്ചു.