ബിഷപ് ജറോമിന്റെ 33-ാം ചരമ വാർഷിക ആചരണം ഇന്നുമുതൽ
1516676
Saturday, February 22, 2025 5:38 AM IST
കൊല്ലം: രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായ ജറോം മരിയ ഫെണാണ്ടസിന്റെ 33ാം ചരമ വാർഷികാചരണം ഇന്നുമുതൽ 28 വരെ നടക്കും.
1937 മുതൽ 1978 വരെ കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിൽ അജപാലന ദൗത്യം നിർവഹിച്ചപ്പോൾ രൂപതയുടെ ചരിത്രത്തിൽ മാത്രമല്ല ഭാരത സഭയുടെയും രാജ്യത്തിന്റെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
കൊല്ലം രൂപതയെ ദീർഘവീക്ഷണത്തോടെ ആധുനിക കാലഘട്ടത്തിലേയ്ക്ക് നയിച്ചു. ചരമവാർഷികാചരണം 28 വരെ ആത്മീയ, സാമൂഹിക പരിപാടികളോടെ കൊല്ലം രൂപത ആചരിക്കും. ഇന്ന് വൈകുന്നേരം നാലിന് ദീപം തെളിയ്ക്കൽ, പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവ നടക്കും.
നാളെ വൈകുന്നേരം അഞ്ചിന് സ്മരണാഞ്ജലി സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യലേറ്റ് ചാപ്പലിലും തുടർന്ന് ജറോം മരിയ ഫെർണാണ്ടസിന്റെ ഛായാചിത്രത്തിലും പുഷ്പാർച്ചന, തുടർന്നുള്ള ചടങ്ങ് കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്യും.
24 ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല, അനുസ്മരണ ദിവ്യബലി എന്നിവയ്ക്ക് ഫാ. സിയോൺ ആൽഫ്രഡ് കാർമികത്വം വഹിക്കും.
25 ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ ദിവ്യകാരുണ്യ ആരാധന, അഖണ്ഡ ജപമാല ദിവ്യബലി ഫാ. ക്രിസ്റ്റഫർ ഹെൻട്രി കാർമികത്വം വഹിക്കും. ഹാവിയർ ദൈവശാസ്ത്ര പഠന കേന്ദ്രം വിദ്യാർഥികളും പൂർവ വിദ്യാർഥികളും നേതൃത്വം നൽകും.
26 ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, പുഷ്പാർച്ചന ബിഷപ് ജറോമിന്റെ കോയിവിളയിലുളള ജന്മഗൃഹത്തിൽ. തുടർന്ന് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ജന്മ ഗൃഹത്തിൽ നിന്ന് ഇൻഫന്റ് ജീസസ് കത്തീഡ്രലിലേക്ക് ' ഛായാചിത്ര പ്രയാണം. 26 ന് രാവിലെ 9.30 മുതൽ അഖണ്ഡ ജപമാല, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് വിവിധ മരിയൻ സംഘടനകളും സന്യാസിനി സമൂഹങ്ങളും നേതൃത്വം നൽകും.
വൈകുന്നേരം 4.30 ന് ആഘോഷമായ കൃതജ്ഞതാ ദിവ്യബലിക്ക് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികനാകും.തുടർന്ന് കബറിടത്തിൽ പ്രാർഥന മുൻരൂപത അധ്യക്ഷൻ സ്റ്റാൻലി റോമൻ മുഖ്യകാർമികനാകും.
27 ന് വൈകുന്നേരം നാലിന് അനുസ്മരണ പ്രാർഥനാ സമ്മേളനം. ഉദ്ഘാടനം ഫാ. ലാസർ എസ്. പട്ടകടവ്. 28 ന് ഉച്ചകഴിഞ്ഞ് 3.30 ന് അനുസ്മരണ സമ്മേളനവും ഗുഡ്സമരിറ്റൻ പുരസ്കാര ദാനവും ബിഷപ് കത്തലാനി ഹാളിൽ നടക്കും. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.