കഞ്ചാവുമായി യുവാവ് പിടിയിൽ
1516681
Saturday, February 22, 2025 5:38 AM IST
കൊല്ലം: ബംഗ്ളുരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായി. അയത്തിൽ പുന്തലത്താഴം സ്വദേശി സാരംഗ് ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലിസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നാലുകിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് കിലോവീതമുള്ള പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മറ്റൊരാൾക്ക് വേണ്ടി ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു സാരംഗ്. കഞ്ചാവ് മൈലാപ്പൂരിനടുത്ത് എത്തിക്കുവാനായിരുന്നു നിർദേശം.
റെയിൽവേ സ്റ്റേഷനിൽ സാരംഗിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ യുവാവിനെയും പിടികൂടിയെങ്കിലും കുറ്റക്കാരൻ അല്ലെന്നുകണ്ട് വിട്ടയച്ചു. നേരത്തെയും ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളതായി സാരംഗ് പോലീസിനോട് പറഞ്ഞു.
എസിപിമാരായ ഷരീഫ്,നസീർ, എസ്.ഐ സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസ് ടീമും. ഈസ്റ്റ് പോലിസ് സ്റ്റേഷനിലെ എസ്ഐമാരായ സുമേഷ് സവിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ പിടികൂടിയത്.