തൃക്കണ്ണമംഗൽ എസ്കെവി വിഎച്ച്എസ്എസ് നവതിയുടെ നിറവിൽ
1516696
Saturday, February 22, 2025 5:55 AM IST
കൊട്ടാരക്കര: തൃക്കണ്ണമംഗൽ എസ്കെവിവി എച്ച്എസ് നവതിയുടെ നിറവിൽ. പുത്തൻവിട്ടിൽ പി.ആർ. ഗോവിന്ദപിളളയാണ് സ്കൂൾ സ്ഥാപകൻ. വെളിയം ഭാർഗവൻ, അഭിനയ സമാട്ട് ഭരത് കുട്ടവട്ടൂർ മുരളി ഉൾപ്പെടെ ഒട്ടനവധി കലാകാരന്മാർക്ക് ജന്മം നൽകിയ വിദ്വാലയത്തിന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.
പിടിഎ. പ്രസിഡന്റ് രഞ്ജിത് വിശ്വനാഥ് അഡ്വക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ നവതി ആഘോഷങ്ങളുടെയും കൊടിക്കുന്നിൽ സുരേഷ് എംപി വാർഷികാഘോഷങ്ങളുടെയും സിനിമാ സംവിധായകൻ സജി പാലമേൽ കലാപരിപാടികളുടെയും ഉദ്ഘാടനങ്ങൾ നിർവഹിക്കും. കൊട്ടാരക്കര നഗരസഭാചെയർമാൻ അഡ്വ. കെ.ഉണ്ണികൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തും.
ലോഗോ പ്രകാശനം സ്വാഗതസംഘം ചെയർമാൻ ജി.സുന്ദരേശനും നിർവഹിക്കും. വിരമിക്കുന്ന ജീവനക്കാരെ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ ആദരിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമൃത, കൗൺസിലർമാരായ ജോളി പി.വർഗീസ്, തോമസ് പി. മാത്യു, എസ്എംസി ചെയർമാൻ ജി. ലിനുകുമാർ, മാനേജർ ജെ. ഗോപകുമാർ എന്നിവർ പ്രസംഗിക്കും.
സംഘാടക സമിതി ഭാരവാഹികളായി ജി. സുന്ദരേശൻ- സ്വാഗതം സംഘം ചെയർമാൻ, എസ്. പ്രദീപ് കുമാർ- ജനറൽ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തതായി രഞ്ജിത്ത് വിശ്വനാഥ്, ജെ. ഗോപകുമാർ -സ്കൂൾ മാനേജർ, ഐ.ബി. ബിന്ദുകുമാരി, ബിജോയ്നാഥ്, എസ്. പ്രദീപ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.