പുഷ്പഗിരി സ്കൂളിൽ യുആർഐ കോപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു
1516697
Saturday, February 22, 2025 5:55 AM IST
ഇടമൺ: പുഷ്പഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ ആഗോള സംഘടനയായ യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (യുആർഐ)കോപ്പറേഷൻ സർക്കിൾ പ്രവർത്തനങ്ങൾക്ക് തുടക്കമായി. യുആർഐ ഏഷ്യാ കോ ഓർഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷിബു സഖറിയ അധ്യക്ഷത വഹിച്ചു.
യോഗി ശ്രീനിവാസ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. മത്തായിക്കുട്ടി, ബിജു തോമസ്, ലിൻസി ജോസഫ്, എഫ്. ഷേബ, ജെസ്ന ജോസഫ്, അനീഷ് അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.