വിഷുച്ചന്തകൾ ആരംഭിച്ചു
1542397
Sunday, April 13, 2025 6:36 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ വിഷുച്ചന്ത ആരംഭിച്ചു.
പഞ്ചായത്തിലെ 16 വാർഡുകളിലേയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ തനതായ ഉത്പന്നങ്ങൾ, വിവിധയിനം പച്ചക്കറികൾ,നാടൻ പലഹാരങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചന്തയിൽ കുടുംബശ്രീ അംഗങ്ങൾ വിൽപനക്കായി ഒരുക്കിയിരിക്കുന്നത്.
സപ്ലൈകോയ്ക്ക് സമീപം ആരംഭിച്ച വിഷുച്ചന്ത പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ കെ. ആർ.വിനു, ടി.അബ്ദുൾ ഖാദർ, പി.പത്മാവതി, സിഡിഎസ് ചെയർപേഴ്സൺ മേരി ബാബു, ഷീജ റോബർട്ട് എന്നിവർ പ്രസംഗിച്ചു.
ഭീമനടി: വെസ്റ്റ് എളേരി സിഡിഎസ് കുടുംബശ്രീ ഉത്ന്നപങ്ങളുടെ വിഷുച്ചന്ത ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ നിർവഹിച്ചു.
വികസന സ്ഥിരംസമിതി അധ്യക്ഷ മോളിക്കുട്ടി പോൾ, അസി.സെക്രട്ടറി കെ.ജെ.പോൾ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രമീള, ഹരിതകർമസേന കൺസഷൻ സെക്രട്ടറി രുഷ, ഹെഡ് ക്ലാർക്ക് നാസർ, കൺവീനർ ഗീത എന്നിവർ സംബന്ധിച്ചു.