പാചകവാതക വിലവർധനയ്ക്കെതിരേ അടുപ്പുകൂട്ടി സമരവുമായി എൻസിപി-എസ്
1542496
Sunday, April 13, 2025 7:41 AM IST
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും പാചകവാതക വില വർധിപ്പിച്ചും പെട്രോളിനും ഡീസലിനും വില കുറയ്ക്കാതെയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേ എൻസിപി-എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തി.
ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ഒ.കെ. ബാലകൃഷ്ണൻ, സുബൈർ പടുപ്പ്, ലിജോ സെബാസ്റ്റ്യൻ, ഖദീജ മൊഗ്രാൽ, രമ്യ കാഞ്ഞങ്ങാട്, രാഹുൽ നിലാങ്കര എന്നിവർ പ്രസംഗിച്ചു. എം.ടി.പി ഹാരിസ്, സമീർ അണങ്കൂർ, നാസർ പള്ളം, അഖിൽ മുളിയാർ, എ.വി. ചന്ദ്രൻ, സീനത്ത് സതീശൻ, എൻ. ഷമീമ എന്നിവർ നേതൃത്വം നല്കി.