പാചകവാതക വിലവര്‍ധന പിന്‍വലിക്കണം: കെഎസ്കെടിയു
1542398
Sunday, April 13, 2025 6:36 AM IST
കാഞ്ഞങ്ങാട്: പാചകവാതകത്തിന് 50 രൂപ വര്‍ധിപ്പിച്ച നടപടിയും പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തിരമായി പിന്‍വലിച്ച് അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ വനിതാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിത ബാലന് ഉദ്ഘാടനം ചെയ്തു. എം.വി.രാധ അധ്യക്ഷതവഹിച്ചു. വി.കെ.രാജന്, കെ.വി. കുഞ്ഞിരാമന്, എ.ജാസ്മിന്, കെ.പൂമണി, എ.വി.വാസന്തി എന്നിര്‍ സംസാരിച്ചു.