ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു
1542494
Sunday, April 13, 2025 7:41 AM IST
കാഞ്ഞങ്ങാട്: എംഎല്‍എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും.2 ലക്ഷം രൂപ ചെലവിൽ പുതിയകോട്ട ഹെറിറ്റേജ് സ്ക്വയറിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇ.ചന്ദ്രശേഖരന് എംഎല്‍എ സ്വിച്ച് ഓൺ ചെയ്തു.
നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അധ്യക്ഷനായി. ബഷീര്‍ ആറങ്ങാടി, കെ.വി.കൃഷ്ണന്, സുറൂര്‍ മൊയ്തുഹാജി, എം.കെ.റഷീദ്, ഹംസ ഹൊസ്ദുര്‍ഗ് എന്നിവര്‍ സംബന്ധിച്ചു.