കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഭ​ര​ണ​ഭാ​ഷ വി​ക​സ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ ഒന്ന്, രണ്ട് തീ​യ​തി​ക​ളി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കും. മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്കു​ക​ളി​ലെ 85 ക​ന്ന​ഡ പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി സ​മി​തി​യു​ടെ ശ്ര​മ​ഫ​ല​മാ​യി 2001 മു​ത​ൽ മ​ല​യാ​ള അ​ധ്യാ​പ​ക​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ മ​ല​യാ​ള പ​ഠ​ന​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്ന നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് സ​ർ​ഗോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10 മ​ണി​ക്ക് ഹൊ​സ​ബെ​ട്ടു ജി​എ​ൽ​പി സ്കൂ​ളി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എം.​കെ. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തും. മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഐ ടോ​ൾ​സ​ൺ പി. ​ജോ​സ​ഫ് കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. തു​ട​ർ​ന്ന് മ​ഹാ​ക​വി ഗോ​വി​ന്ദ പൈ​യു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ ഗി​ളി​വി​ണ്ടു​വി​ൽ വ​ച്ച് സ​പ്ത​ഭാ​ഷാ സം​ഗ​മം ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​ൾ​ഡ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​മ്പ​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ര​ഘു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ൻ അ​സി. ഡ​യ​റ​ക്ട​ർ പ്ര​ഫ.​ബി. ഭാ​ട്ട്യ മു​ഖ്യാ​തി​ഥി​യാ​കും. ര​ണ്ടി​ന് രാ​വി​ലെ 10 മ​ണി​ക്ക് എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ൽ​എ സ​ർ​ഗോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ര​ണ​ഭാ​ഷ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മി​തി പു​റ​ത്തി​റ​ക്കു​ന്ന ക​ല​ണ്ട​റും ഡ​യ​റി​യും തു​ളു അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യാ​ന​ന്ദ പ്ര​കാ​ശ​നം ചെ​യ്യും. മ​ഞ്ചേ​ശ്വ​രം എ​ഇ​ഒ കെ. ​രാ​ജ​ഗോ​പാ​ല ഏ​റ്റു​വാ​ങ്ങും.സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​ൻ ല​വി​ന മൊ​ന്തേ​രോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.