രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​ഭ​വ​ൻ വി​ള ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്രം വ​ഴി സൗ​ജ​ന്യ​മാ​യി ജൈ​വ കീ​ട നി​യ​ന്ത്ര​ണോ​പാ​ധി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ഗോ​പി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​സ​ബി​ത, ലീ​ല ഗം​ഗാ​ധ​ര​ൻ, വ​ന​ജ ഐ​ത്തു, കൃ​ഷി ഓ​ഫീ​സ​ർ ഹ​നീ​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​പി. സ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്രൈ​ക്കോ​ഡെ​ർ​മ, സ്യൂ​ഡോ​മോ​ണ​സ്, ബ്യൂ​വെ​റി​യ, വെ​ർ​ടി​സി​ലി​യം, ട്രൈ​ക്കോ കാ​ർ​ഡ്, വേ​പ്പെ​ണ്ണ - വെ​ളു​ത്തു​ള്ളി മി​ശ്രി​തം, ദ്വി​തീ​യ സൂ​ക്ഷ്മ​മൂ​ല​ക മി​ശ്രി​ത​ങ്ങ​ളാ​യ അ​യ​ർ, സ​മ്പൂ​ർ​ണ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.