പ​ന​ത്ത​ടി: ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ ക്യാ​മ്പും ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സും പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​പ്രി​യ ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. ജ​യിം​സ്, എ​ൻ. വി​ൻ​സ​ന്‍റ്, രാ​ധ സു​കു​മാ​ര​ൻ, പി. ​കെ. സൗ​മ്യ​മോ​ൾ, വി. ​സ​ജി​നി​മോ​ൾ, വി.​വി. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളെ​യും 30ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. അ​പേ​ക്ഷ ല​ഭി​ച്ചു ഒ​രു ദി​വ​സ​ത്തി​ന​കം എ​ൻ​ഒ​സി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പി​എം​എ​വൈ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളും അ​താ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ക​രാ​ർ വെ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് ജോ​യി​ന്‍റ് ബി​ഡി​ഒ അ​റി​യി​ച്ചു.