ഭീ​മ​ന​ടി: ക്രി​സ്തു​രാ​ജ ഇ​ട​വ​ക​യും ദീ​പി​ക​യും സം​യു​ക്ത​മാ​യി ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി. ഇ​ട​വ​ക പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വി​കാ​രി ഫാ. ​ജോ​സ​ഫ് പ​തി​യോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്ന അ​ക്യു​പ​ംങ്‌​ച​ർ ചി​കി​ത്സ​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​സ​ജീ​വ് മ​റ്റ​ത്തി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​വെ​സ്റ്റ് എ​ളേ​രി കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ ക്ലാ​സ് ന​യി​ക്കു​ക​യും ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ഏ​രി​യാ മാ​നേ​ജ​ർ​മാ​രാ​യ ബി​നോ​യ് ഒ​ര​ത്തേ​ൽ, സ​ണ്ണി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലേ​ഖ​ക​ൻ ഡാ​ജി ഓ​ട​യ്ക്ക​ൽ സ്വാ​ഗ​ത​വും ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി​ൻ അ​മ്പ​ല​ത്തി​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.