തൃ​ക്ക​രി​പ്പൂ​ർ: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ക്ക​ങ്ങ​ളു​മാ​യി ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. ന​വം​ബ​ർ 26 മു​ത​ൽ 30വ​രെ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം സ്‌​കൂ​ളി​ൽ ന​ട​ന്നു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

15 വേ​ദി​ക​ളി​ലാ​യാ​ണ്‌ മ​ത്സ​ര ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്‌ പ്ര​ധാ​ന വേ​ദി​ക​ൾ ഒ​രു​ക്കു​ന്ന​ത്. മു​ഴു​വ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. താ​മ​സ സൗ​ക​ര്യം ആ​വ​ശ്യ​മാ​യ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും അ​നു​ഗ​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ഉ​ദി​നൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ളി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കും.

ക​ലോ​ത്സ​വം പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ്‌ ന​ട​ത്തു​ക. 16 വ​ർ​ഷ​ത്തി​ന്‌ ശേ​ഷം ഉ​ദി​നൂ​രി​ത്തി​ലെ​ത്തു​ന്ന ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം വി​ജ​യി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഉ​ദി​നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​ര​ത്തേ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ,പ​ട​ന്ന പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​ജെ. സ​ജി​ത്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു

ഉ​ദി​നൂ​ർ: ന​വം​ബ​ർ 26 മു​ത​ൽ 30 വ​രെ ഉ​ദി​നൂ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള ലോ​ഗോ ക്ഷ​ണി​ച്ചു. പി​എ​ൻ​ജി ഫ​യ​ൽ ഫോ​ർ​മാ​റ്റി​ലാ​ണ്‌ ലോ​ഗോ ത​യാ​റാ​ക്കേ​ണ്ട​ത്‌. ത​യാ​റാ​ക്കി​യ ലോ​ഗോ 29നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന്‌ മു​മ്പാ​യി districtkalo lsava mudinur @gmail.com എ​ന്ന ഇ ​മെ​യി​ലി​ലും 9809777555 എ​ന്ന വാ​ട്‌​സാ​പ്പ്‌ ന​മ്പ​റി​ലും ല​ഭി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ലോ​ഗോ​യ്ക്ക് ഉ​പ​ഹാ​രം ന​ൽ​കും. ഫോ​ൺ: 9895312161, 9809777555.