തൃ​ക്ക​രി​പ്പൂ​ർ: അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 285 വീ​ടു​ക​ൾ​ക്ക് അ​നു​മ​തി​യാ​യി. 2019 ൽ ​സ​ർ​വേ ന​ട​ത്തി

തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക 2021 ലാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗീ​ക​രി​ച്ച് ശു​പാ​ർ​ശ ചെ​യ്ത​ത്. 309 അ​പേ​ക്ഷ​ക​രി​ൽ 285 പേ​ർ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഗ്രാ​മീ​ൺ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി ഇ​പ്പോ​ൾ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 49 പേ​ർ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ്. ആ​റ് ഗ​ഡു​ക്ക​ളാ​യി നാ​ല് ല​ക്ഷം രൂ​പ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ൽ കേ​ന്ദ്ര വി​ഹി​ത​മാ​യി 72,000 രൂ​പ​യും സം​സ്ഥാ​ന വി​ഹി​ത​മാ​യി 48,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ഹി​ത​മാ​യി 98,000 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 1,12,000 രൂ​പ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 70,000 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു വേ​ഗ​ത്തി​ൽ ന​ൽ​കാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം എം. ​ര​ജീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഇ​ഒ എ​സ്.​കെ. പ്ര​സൂ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ന​ന്ദ​വ​ല്ലി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം. ​സൗ​ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​ച​ന്ദ്ര​മ​തി, വി​ഇ​ഒ ര​ജി​ഷ കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. കാ​ർ​ത്യാ​യ​നി, എം. ​ഷൈ​മ, ഇ. ​ശ​ശി​ധ​ര​ൻ, സാ​ജി​ദ സ​ഫ​റു​ള്ള, എം.​കെ. ഹാ​ജി, കെ.​എം. ഫ​രീ​ദ, വി.​പി. സു​നീ​റ, കെ.​വി. രാ​ധ, ഫാ​യി​സ് ബീ​രി​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.