പ​യ്യ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫ് കോ​ട്ട​ക​ളി​ൽ വി​ള്ള​ൽ
Friday, June 14, 2024 2:01 AM IST
പ​യ്യ​ന്നൂ​ർ: 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പൊ​തു​വേ തി​രി​ച്ച​ടി നേ​രി​ട്ട​പ്പോ​ഴും 26131 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ന​ല്കി​യ മ​ണ്ഡ​ല​മാ​ണ് പ​യ്യ​ന്നൂ​ർ. അ​തി​നു​ശേ​ഷം ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ടി.​ഐ.​മ​ധു​സൂ​ദ​ന​ന് 49780 വോ​ട്ടു​ക​ളു​ടെ വ​മ്പ​ൻ ഭൂ​രി​പ​ക്ഷം ന​ല്കു​ക​യും ചെ​യ്തു.

പ​ക്ഷേ ഇ​ത്ത​വ​ണ പ​യ്യ​ന്നൂ​രി​ലെ ഇ​ട​തു​കോ​ട്ട​ക​ളി​ലും വി​ള്ള​ൽ വീ​ണു. ഭൂ​രി​പ​ക്ഷം 13257 വോ​ട്ടാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ന്‍റെ ഏ​താ​ണ്ട് പ​കു​തി മാ​ത്രം.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി.​ബാ​ല​കൃ​ഷ്ണ​ന് 71441 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് 58184 വോ​ട്ടു​ക​ളും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ.​അ​ശ്വി​നി​ക്ക് 18466 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. 2019ൽ ​എ​ൽ​ഡി​എ​ഫി​ന് 82861 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ന് 56730 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 9268 വോ​ട്ടു​ക​ളു​മാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് 93695 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ന് 43915 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 11308 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

എ​ൽ​ഡി​എ​ഫി​ന് ന​ഷ്ട​മാ​യ വോ​ട്ടു​ക​ളി​ൽ മു​ക്കാ​ൽ​പ​ങ്കും പോ​യ​ത് ബി​ജെ​പി​യി​ലേ​ക്കാ​ണെ​ന്ന് ക​ണ​ക്കു​ക​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​ണ്. ചെ​റി​യൊ​രു ശ​ത​മാ​നം വോ​ട്ട് യു​ഡി​എ​ഫി​ലേ​ക്കും പോ​യി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് എ​ൽ​ഡി​എ​ഫി​ന് 11420 വോ​ട്ടു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫി​ന് 1454 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 9198 വോ​ട്ടു​ക​ളു​മാ​ണ് കൂ​ടി​യ​ത്.

പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്. ഇ​തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ചെ​റു​പു​ഴ, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കൊ​പ്പം കാ​ല​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പെ​രി​ങ്ങോം-​വ​യ​ക്ക​ര​യി​ലും ഉ​ണ്ണി​ത്താ​ൻ മു​ന്നി​ലെ​ത്തി. ഇ​ട​തു​കോ​ട്ട​ക​ളാ​യ ക​രി​വെ​ള്ളൂ​ർ-​പെ​ര​ള​വും കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പും ഉ​ൾ​പ്പെ​ടെ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്തു.

ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് 9335 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 3844 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 2211 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 5491 വോ​ട്ടു​ക​ൾ മാ​ത്രം. ക​ഴി​ഞ്ഞ​ത​വ​ണ ഇ​വി​ടെ​നി​ന്നു മാ​ത്രം 10810 വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടി​യി​രു​ന്നു. യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ൾ 324 വോ​ട്ടു​ക​ൾ കൂ​ടി​യ​പ്പോ​ൾ എ​ൻ​ഡി​എ​യ്ക്ക് ആ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ൾ കൂ​ടി. ക​രി​വെ​ള്ളൂ​ർ സ​മ​രം ന​ട​ന്ന കു​ണി​യ​ൻ പ്ര​ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ബൂ​ത്തി​ൽ​നി​ന്നും ബി​ജെ​പി 172 വോ​ട്ടു​ക​ൾ നേ​ടി​യ​ത് സി​പി​എ​മ്മി​ന് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ന​ടു​ക്ക​മാ​യി.

കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പി​ൽ എ​ൽ​ഡി​എ​ഫ് 887 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 3596 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 1804 വോ​ട്ടു​ക​ളും നേ​ടി. എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 5281. എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് 9885 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 7054 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 2018 വോ​ട്ടു​ക​ളും നേ​ടി. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 2831 വോ​ട്ടു​ക​ൾ മാ​ത്രം.

59 ബൂ​ത്തു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് 23831 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 18668 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 6728 വോ​ട്ടു​ക​ളും നേ​ടി. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 5163. രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് യു​ഡി​എ​ഫ് 6943 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് 5435 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 1378 വോ​ട്ടു​ക​ളും നേ​ടി. യു​ഡി​എ​ഫി​ന് 1508 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം.

മ​ല​യോ​ര മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് 7985 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് 7927 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 2149 വോ​ട്ടു​ക​ളും നേ​ടി.

യു​ഡി​എ​ഫി​ന് 58 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. മ​ണ്ഡ​ല​ത്തി​ന്‍റെ പൊ​തു​സ്വ​ഭാ​വ​ത്തി​ൽ​നി​ന്നും വേ​റി​ട്ടു​നി​ല്ക്കു​ന്ന കു​ടി​യേ​റ്റ​മേ​ഖ​ല​യാ​യ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ണി​ത്താ​ൻ 10094 വോ​ട്ടു​ക​ളും എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ 6151 വോ​ട്ടു​ക​ളും അ​ശ്വി​നി 2178 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. ഉ​ണ്ണി​ത്താ​ന് 3943 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം.

യു​ഡി​എ​ഫി​ന്‍റെ പ​ര​മ്പ​രാ​ഗ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ച്ച​ത്ര​യും വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ച​തും അ​തി​ലേ​റെ വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ നേ​ട്ട​മാ​യ​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ.