കണ്ണൂർ: ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാതല മെംബർഷിപ്പ് കാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. എം.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുതായി എൻറോൾ ചെയ്ത അഭിഭാഷകർക്ക് മെംബർഷിപ്പ് നൽകി കാമ്പയിന് തുടക്കം കുറിച്ചു.
അഭിഭാഷകരായ സംസ്ഥാന കൗൺസിൽ അംഗം സി. ദീപക്, കെ. ബാബുരാജ്, പി. പ്രേമരാജൻ, പി.പി. സന്ദീപ് കുമാർ, മുഹസിൻ എന്നിവർ പ്രസംഗിച്ചു.