സഹപാഠി സംഗമം നടത്തി
1429754
Sunday, June 16, 2024 8:02 AM IST
ചെമ്പേരി: നിർമല ഹൈസ്കൂൾ 1971-72 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളുടെ മൂന്നാമത് സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബാച്ചിലെ സഹപാഠിയും നിലവിൽ തലശേരി അതിരൂപത ജൂഡീഷ്യൽ വികാരിയുമായ റവ. ഡോ. ജോസ് വെട്ടിയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി കുന്നേൽ അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് ഞാണയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മോളി പൈങ്ങോട്ട്, സിസ്റ്റർ ആനി ജയിംസ് കാവനാടിയിൽ, ഫിലിപ്പ് കൊല്ലംപറമ്പിൽ, തോമസ് ചാലിൽ, ലീലാമ്മ ആലപ്പുരയ്ക്കൽ, സ്ക്കറിയ കടുക്കുന്നേൽ, ജോസഫ് കുളത്തറ, തോമസ് വടക്കേടം, മറിയം പൊട്ടനാനി, ഫ്രാൻസിസ് ഇടശേരി, തോമസ് മണ്ണാപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി സഹപാഠി കൂട്ടായ്മ തുടർന്നും മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.