തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ഇരു ബസുകളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമെല്ല. ഇന്നലെ രാവിലെ ഒമ്പതോടെ തൃച്ചംബരം റേഷന്‍കടയ്ക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക (കൃശാങ്ക്) ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയത്. കൂട്ടിയിടിയിൽ സീറ്റുകളിൽനിന്നും മറ്റും തെറിച്ചു വീണും ദേഹമിടിച്ചുമാണ് എല്ലാവർക്കും പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഇരു വാഹനത്തിന്റേയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ അല്പ നേരം ഗതാഗതം മുടങ്ങി. നാട്ടുകാര്‍ ഇത് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.