മണിക്കടവ്: ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാതല ശാഖ പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം മണിക്കടവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ അതിരൂപത ഡയറക്ടർ ഫാ. വിപിൻ വടക്കേപറമ്പിൽ നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. ശാഖാ ഡയറക്ടർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അസി. ഡയറക്ടർ ഫാ.നിധിൻ തകിടിയേൽ , ശാഖ പ്രസിഡന്റ് ജോസ് പുഷ്പക്കുന്നേൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് ഇലവുങ്കച്ചാൽ, ലൈസാമ്മ മംഗലത്തുകരോട്ട് എന്നിവർ പ്രസംഗിച്ചു.