ശബരിമല ഡ്യൂട്ടിക്ക് പുറപ്പെട്ട എഎസ്ഐയെ കാണാനില്ലെന്ന് പരാതി
1429766
Sunday, June 16, 2024 8:03 AM IST
തളിപ്പറമ്പ്: ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പോലീസ് വിഭാഗം എഎസ്ഐയെ ട്രെയിനില്‍ നിന്ന് കാണാതായതായി പരാതി. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എഎസ്ഐ എസ്.ഹസീമി(40)നെയാണ് കാണാതായത്. കെഎപി ജി കമ്പനിയിലെ എഎസ്ഐ ആയിരുന്ന ഹസിം 13 ന് രാത്രി ഒമ്പതിന് ശബരിമലയില്‍ ഡ്യൂട്ടിക്ക് ചേരാന്‍ കണ്ണൂര്‍ റെയിൽവേ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയതായിരുന്നു.
എന്നാല്‍, പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുമില്ല. ജി കമ്പനി ഓഫീസര്‍ കമാന്‍ഡന്റ് എ. രാജീവന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.