പെ​രി​ങ്ങോം -വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Friday, June 14, 2024 2:01 AM IST
പെ​രി​ങ്ങോം: പെ​രി​ങ്ങോം - വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ര​വ​ഞ്ചാ​ൽ ഭ​ഗ​വ​തി​ക്കാ​വി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. പ​ച്ച​യി​ല​യ്ക്ക് വീ​ണ്ടു​മൊ​രു പി​ച്ച​വ​യ്ക്ക​ൽ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ര​വ​ഞ്ചാ​ൽ ഭ​ഗ​വ​തി​ക്കാ​വ് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​ണ്ണി​കൃ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം പി. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ടൈ​റ്റ​സ്, പി. ​അ​രു​ൾ, കെ.​എം. സോ​മ​ൻ, കു​പ്പാ​ട​ക്ക​ത്ത് ബാ​ല​കൃ​ഷ​ണ​ൻ, ര​മേ​ശ​ൻ പൂ​ന്തോ​ട​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജ​കു​ട്ടി തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​വി​നു​ള്ളി​ൽ മു​ള ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​യോ​ജ്യ​മാ​യ വൃ​ക്ഷ​തൈ​ക​ളാ​ണ് ന​ടു​ന്ന​ത്. ജൈ​വ​ഘ​ട​ന​യ്ക്ക് അ​നു​യോ​ജ്യ​മാ​യ തൈ​ക​ൾ ക​ണ്ടെ​ത്തി ന​ടു​ക​യും ഘ​ട്ടം​ഘ​ട്ട​മാ​യി സ​മ്പൂ​ർ​ണ വ​ന​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.