മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, June 14, 2024 2:01 AM IST
ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടൂ​ൽ സ്വ​ദേ​ശി പി.​പി. അ​ഹ​മ്മ​ദ് അ​ലി (29) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 32.5 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും ഇ​ത് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​ഷ്റ​ഫ് മ​ല​പ്പ​ട്ടം , കെ.​കെ. ഷാ​ജി , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജി അ​ളോ​ക്ക​ൻ, കെ.​എ. മ​ജീ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം. ​ക​ലേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.