അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽനി​ന്ന് സ്ത്രീ​ക​ൾ പി​ൻ​വാ​ങ്ങി
Friday, June 14, 2024 2:01 AM IST
കൊ​ട്ടി​യൂ​ർ: ഉ​ച്ച​ശീ​വേ​ലി​യോ​ടെ ഇ​ന്ന​ലെ അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ നി​ന്ന് സ്ത്രീ​ക​ൾ പി​ൻ​വാ​ങ്ങി. ശീ​വേ​ലി​ക്കു​ശേ​ഷം ആ​ന​യൂ​ട്ട് ന​ട​ത്തി. തി​രു​വ​ഞ്ചി​റ വ​ലം​വ​ച്ച് ആ​ന​ക​ൾ പ​ഴ​വും ചോ​റു​രു​ള​ക​ളും ഏ​റ്റു​വാ​ങ്ങി. സ്വ​യം​ഭൂ​വി​നു മു​ന്നി​ൽ വി​ട​ചൊ​ല്ലി ആ​ന​ക​ൾ പ​ടി​ഞ്ഞാ​റെ ന​ട​വ​ഴി അ​ക്ക​രെ സ​ന്നി​ധാ​നം വി​ട്ടു.

ക​ലം പൂ​ജ​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​ൺ​ക​ല​ങ്ങ​ൾ ന​ല്ലൂ​രാ​ൻ സ്ഥാ​നി​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഴ​ക്കു​ന്നി​ൽ​നി​ന്ന് മ​കം നാ​ളാ​യ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഗ​ണ​പ​തി​പ്പു​റ​ത്തെ നു​ച്ചി​ല​ക്കാ​ട്ട് എ​ത്തി​ച്ചു. ക​രി​മ്പ​ന​യ്ക്ക​ൽ ചാ​ത്തോ​ത്ത് ക​യ്യാ​ല​യി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ ക​ല​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. ന​ല്ലൂ​രാ​ൻ സ്ഥാ​നി​ക​ൻ അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ ത​ങ്ങി പൂ​ജ​യ്ക്ക് ആ​വ​ശ്യ​മാ​യ ക​ല​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കും. അ​ർ​ധ​രാ​ത്രി ക​ലം​പൂ​ജ​ക​ൾ തു​ട​ങ്ങി.