വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശ​ിച്ചു
Thursday, June 13, 2024 1:51 AM IST
ത​ളി​പ്പ​റ​മ്പ്:​ പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലും, ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലും മാ​ടാ​യി ​തി​രു​വ​ർ​കാ​ട്ട് കാ​വിലും കൊ​ട്ടി​യൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര ത്തിലും കേ​ന്ദ്ര പെ​ട്രോ​ളി​യം ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി .

പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ക​ള്ളും കു​ടം നേ​ർ​ച്ച​യാ​യ് സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ത്ഥി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് മ​ന്ത്രി സു​രേ​ഷ് ഗോ​പി പ​റ​ശി​നി​ക്ക​ട​വി​ൽ എ​ത്തി​യ​ത്. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യെ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യ് എ​ത്തി​യ​ത്. ഇ​വി​ടെ​യും ക്ഷേ​ത്രം അ​ധി​കൃ​ത​ർ സു​രേ​ഷ് ഗോ​പി​യെ സ്വീ​ക​രി​ച്ചു.

മാ​ടാ​യി ​തി​രു​വ​ർ​കാ​ട്ട്കാ​വിലും സു​രേ​ഷ് ഗോ​പി ദ​ർ​ശ​നം ന​ട​ത്തി. ചി​റ​ക്ക​ൽ കോ​വി​ല​കം ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ ​വേ​ണു മാ​നേ​ജ​ർ എ​ൻ. നാ​രാ​യ​ണ​ൻ ക്ഷേ​ത്രം ന​വീ​ക​ര​ണ സ​മി​തി സെ​ക്ര​ട്ട​റി കെ ​വി ബൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് സു​രേ​ഷ് ഗോ​പി​യെ സ്വീ​ക​രി​ച്ചു.

കൊ​ട്ടി​യൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നത്തിനെത്തിയ സു​രേ​ഷ് ഗോ​പിയെ അ​ക്ക​ര​ക്കൊ​ട്ടി​യൂ​ർ പ​രി​സ​ര​ത്തു​നി​ന്ന് കൊ​ട്ടി​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.