പി​ക്ക​പ്പ് ജീ​പ്പ് വൈ​ദ്യു​ത തൂ​ൺ ഇ​ടി​ച്ചു​ത​ക​ർ​ത്തു
Thursday, June 13, 2024 1:51 AM IST
ചെ​റു​പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ൽ ചെ​റു​പു​ഴ-​മ​ഞ്ഞ​ക്കാ​ട് റോ​ഡി​ൽ വാ​ണി​യം​കു​ന്ന് ഇ​റ​ക്ക​ത്തി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് ജീ​പ്പ് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച് ഓ​വു​ചാ​ലി​ലേ​ക്കു വീ​ണ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ എ​ച്ച്ടി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന ഇ​രു​മ്പി​ന്‍റെ വൈ​ദ്യു​ത തൂ​ണും ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. ചെ​റു​പു​ഴ ഭാ​ഗ​ത്തു നി​ന്നും നി​ന്നും മ​ഞ്ഞ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ത്ത​നെ ക​യ​റ്റ​വും തു​ട​ർ​ന്ന് ഇ​റ​ക്ക​വും വ​ള​വു​മു​ള്ള വാ​ണി​യം​കു​ന്നി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.