മോ​ദി സ​ർ​ക്കാ​രി​ന്‍റെ റി​മോ​ട്ട് ക​ൺ​ട്രോ​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ കൈ​യി​ൽ: രാ​ഹു​ൽ ഗാ​ന്ധി
Thursday, June 13, 2024 1:51 AM IST
മ​ട്ട​ന്നൂ​ർ: മോ​ദി സ​ർ​ക്കാ​രി​ന്‍റെ റി​മോ​ട്ട് ക​ൺ​ട്രോ​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ കൈ​യി​ലാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മ​ട്ട​ന്നൂ​രി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​തു​സ​മ​യ​ത്തും സ​ർ​ക്കാ​ർ നി​ലം​പ​തി​ക്കാം. ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കും. ഭ​ര​ണ​ഘ​ട​ന​യെ മാ​റ്റി​യെ​ഴു​തു​മെ​ന്ന അ​ഹ​ങ്കാ​ര​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട മോ​ദി, തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യെ വ​ണ​ങ്ങു​ന്ന​താ​ണ് ക​ണ്ട​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ മോ​ദി​യു​ടെ പ്ര​തി​ച്ഛാ​യ എ​ന്നെ​ന്നേ​ക്കു​മാ​യി ന​ശി​പ്പി​ച്ചെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. വോ​ട്ട​ർ​മാ​ർ​ക്ക് മ​ല​യാ​ള​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് മ​ട്ട​ന്നൂ​രി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ മ​ട്ട​ന്നൂ​രി​ലെ​ത്തി​യ​ത്. വ​യ​നാ​ട് സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി മ​ട​ങ്ങു​ന്ന​തി​ന് ഇ​ന്ന​ലെ രാ​ത്രി 7.15ഓ​ടെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി മ​ട്ട​ന്നൂ​രി​ലെ​ത്തി​യ​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ടി.​ഒ.​മോ​ഹ​ന​ൻ, രാ​ജീ​വ് എ​ള​യാ​വൂ​ർ, കെ.​സി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സു​ധീ​പ് ജ​യിം​സ്, സു​രേ​ഷ് മാ​വി​ല, റി​ജി​ൽ മാ​ക്കു​റ്റി, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, ഇ.​പി.​ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.