നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ത്ത് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Thursday, June 13, 2024 1:51 AM IST
എ​ട​ക്കാ​ട്: തോ​ട്ട​ട ഐ​ടി​എ​ക്ക് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഹോ​ട്ട​ലി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

ത​ല​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നാ​ല് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ത്ത ശേ​ഷം നി​ർ​ത്തി​യി​ട്ട ബൈ​ക്കും ത​ക​ർ​ത്താ​ണ് ക​ട​വ​രാ​ന്ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ത​ക​ർ​ത്ത് ഹോ​ട്ട​ൽ വ​രാ​ന്ത​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. വ​രാ​ന്ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ഹോ​ട്ട​ലി​ലോ റോ​ഡ​രി​ക​ലോ ആ​രു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും പ​രി​ക്കേ​ൽ​ക്കാ​ത് ര​ക്ഷ​പ്പെ​ട്ടു.