ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, June 12, 2024 10:53 PM IST
കൊ​യി​ലാ​ണ്ടി: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ല്ലം മ​രു​ത​ൻ​ക​ണ്ടി രാ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ പ​റ​മ്പി​ലെ ച​ക്ക പ​റി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ കൊ​ല്ലം പാ​റ​പ്പ​ള്ളി റോ​ഡി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​വ​ഴി എ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​ദ്ദേ​ഹ​ത്തെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ഷാ​ജി, നി​ഷ, സ്വ​പ്ന, ഷീ​ബ. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ (പ​യ്യോ​ളി), ലൈ​ജു (കാ​പ്പാ​ട്), ബാ​ബു (ചെ​ങ്ങോ​ട്ടു​കാ​വ്), ഷീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി, ച​ന്ദ്ര​ൻ, ല​ക്ഷ്മി, പാ​ച്ചി, പ​രേ​ത​രാ​യ സൗ​മി​നി, നാ​രാ​യ​ണ​ൻ. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.