മൂ​ന്നു​ദി​വ​സം കാ​ത്തി​രു​ന്നു; അ​വ​സാ​നം കി​ട​ങ്ങ് മൂ​ടി മ​റു​പ​ടി
Wednesday, June 12, 2024 1:14 AM IST
പ​യ്യ​ന്നൂ​ര്‍: റ​സ്റ്റോ​റ​ന്‍റി​ന് മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ പ​ള്ളി​ക്കു​മു​ന്നി​ല്‍ കി​ട​ങ്ങു കു​ഴി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മൂ​ന്നു ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം കി​ട​ങ്ങു മൂ​ടി​ക്കൊ​ണ്ട് പ​ള്ളി​ക്ക​മ്മി​റ്റി​യു​ടെ മ​റു​പ​ടി. പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് അ​മ​ലോ​ത്ഭ​വ മാ​താ പള്ളിയി​ലേ​ക്കു​ള്ള കാ​ല്‍​ന​ട​പോ​ലും ദു​സ​ഹ​മാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് കി​ട​ങ്ങു​മൂ​ടി​ക്കൊ​ണ്ട് ഇ​ട​വ​ക ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​യു​ടേ​യും ഗ്രോ​ട്ടോ​യു​ടേ​യും മു​ന്നി​ല്‍ കി​ട​ങ്ങു കു​ഴി​ച്ച​ത്. പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​സ്റ്റോ​റ​ന്‍റി​ന് മു​ന്നി​ല്‍ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഈ ​ത​ല​തി​രി​ഞ്ഞ ന​ട​പ​ടി. കി​ള​ച്ച് മ​റി​ച്ചു​ണ്ടാ​ക്കി​യ ചെ​ളി​യി​ല്‍ ച​വി​ട്ടി​യാ​ണ് ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ര്‍​ബാ​ന​ക്കാ​യി എ​ത്തി​യ വി​ശ്വാ​സി​ക​ള്‍ പ​ള്ളി​യി​ലെ​ത്തി​യ​ത്.

മൂ​ന്നുദി​വ​സം കാ​ത്തി​രു​ന്നി​ട്ടും കി​ട​ങ്ങു​കു​ഴി​ച്ച് പോ​യ​വ​ര്‍ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​ട​വ​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വേ​ശ​ന ക​വാ​ടം ക​ല്ലും മ​ണ്ണു​മി​ട്ട് പൂ​ര്‍​വസ്ഥി​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മു​ന്ന​റി​യി​പ്പും ന​ല്‍​കാ​തെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ ആ​രാ​ധ​നാ​ല​യ​ത്തി​ന് നേ​രേ ഈ ​അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ ലി​ന്‍റോ സ്റ്റാ​ന്‍​ലി പ​റ​ഞ്ഞു.