പു​ര​സ്കാ​ര നേ​ട്ട​ങ്ങ​ളു​മാ​യി കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ്
Wednesday, June 12, 2024 1:13 AM IST
കു​ടി​യാ​ന്മ​ല: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൻ ഡി​സ്ട്രി​ക്ട് ഫൈ​വി​ലെ 2023-24 വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​ടെ വി​വി​ധ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ്.

വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ൽ ഈ​വ​ർ​ഷം ജ​ന​ശ്ര​ദ്ധ നേ​ടി​യ കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ് മി​ക​ച്ച വൈ​സ്മെ​ൻ ക്ല​ബി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​തി​നൊ​പ്പം മി​ക​ച്ച ഫാ​മി​ലി ക്ല​ബ്, മി​ക​ച്ച വൈ​സ് ലിം​ഗ് ക്ല​ബ്, മി​ക​ച്ച ക്ല​ബ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, വൈ​സ് ലിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നീ അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി.

ക​ണ്ണൂ​ർ മാ​ഗ്ന​റ്റ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സി.​വി. വി​നോ​ദ് കു​മാ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.