ക​രി​ങ്ക​ൽ ക്വാ​റി​ക്കാ​യി വൈ​ദ്യു​ത ട​വ​ർ മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, June 12, 2024 1:13 AM IST
ചെ​റു​പു​ഴ: നി​ർ​ദിഷ്ട ക​രി​ന്ത​ളം-​വ​യ​നാ​ട് 400 കെ​വി വൈ​ദ്യു​ത ലൈ​നി​നാ​യി പാ​ടി​യോ​ട്ടു​ചാ​ൽ ത​ട്ടു​മ്മ​ൽ കൂ​വ​ക്ക​ര​മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ട​വ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം ക​രി​ങ്ക​ൽ​ ക്വാ​റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നീ​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്. യെ​ല്ലോ​റ സ്റ്റോ​ൺ ക്ര​ഷ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണു ക്വാ​റി ന​ട​ത്തു​ന്ന​തി​നാ​യി ഇ​വി​ടെ സ്ഥ​ലം എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക്വാ​റി സ്ഥാ​പി​ക്കു​ന്ന​തി​ന് ട​വ​ർ ത​ട​സ​മാ​കു​മെ​ന്ന​തി​നാ​ൽ നി​ർ​ദി​ഷ്ട സ്ഥ​ല​ത്തു​നി​ന്നും ട​വ​ർ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ക്വാ​റി ഉ​ട​മ​ക​ൾ ശ്ര​മം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, കെ​എ​സ്ഇ​ബി ഇ​തി​ന് ത​യാ​റാ​കാ​ത്ത​തി​നാ​ൽ ക്വാ​റി ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഏ​ല്പി​ക്കു​ക​യും ക​ള​ക്ട​ർ എ​ഡി​എ​മ്മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ട​വ​ർ സ്ഥാ​പി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം എ​ഡി​എം സ​ന്ദ​ർ​ശി​ക്കു​ക​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. യെ​ല്ലോ​റ സ്റ്റോ​ൺ ക്ര​ഷ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

എ​ഡി​എം എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി നാ​ട്ടു​കാരും സ്ഥ​ല​ത്തെ​ത്തി. ട​വ​ർ മാ​റ്റി​സ്ഥാ​പി​ക്കാൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ത്ത് ക്വാ​റി അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ക്വാ​റി​ക്കാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും ക്വാ​റി വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി. ച​ന്ദ്ര​ൻ, വി.​വി. ക​ണ്ണ​ൻ, വി.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ജോ​സ് പൂ​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ക്വാ​റി വി​രു​ദ്ധ ആ​ക്‌ഷ​ൻ ക​മ്മി​റ്റി​യു​ടെ യോ​ഗം പ​ഞ്ചാ​യ​ത്തം​ഗം എ.​സി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്ഇ​ബി​ക്കു വേ​ണ്ടി ക​ണ്ണൂ​ർ ട്രാ​ൻ​സ് ഗ്രി​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എം. ​കൃ​ഷ്ണേ​ന്ദു സ്ഥ​ല​ത്തെ​ത്തി എ​ഡി​എ​മ്മി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ക്വാ​റി​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ ക്വാ​റി വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് നി​ര​വ​ധി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ട​വ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ എ​ഡി​എം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.