തളിപ്പറമ്പ്: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കർഷകരുടെയും കാർഷിക സംരംഭകരുടെയും ശില്പശാലയും പുരസ്കാര വിതരണവും നടന്നു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കൃഷിയിട പരീക്ഷണങ്ങൾ, മുൻനിര പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ, വിവിധ പദ്ധതികൾ എന്നിവയിൽ പങ്കെടുക്കുകയും കൃഷി അനുബന്ധ സ്ഥാപനങ്ങളുടെ സഹായത്തോടെ കൃഷിയിടത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഉത്പാദനവും, വരുമാനവും വർധിപ്പിക്കുകയും ചെയ്ത മാതൃകാ കർഷകർ, കാർഷിക സംരഭകർ എന്നിവർക്കായാണ് ശില്പശാല നടത്തിയത്.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ശ്രമങ്ങളിൽ പങ്കാളികളായി നേട്ടംകൈവരിച്ചവരെ കെവികെ യെല്ലോ ഫാർമർ പുരസ്കാരം നൽകി ആദരിച്ചു. തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷരായ ലക്ഷ്മണൻ, കക്കീൽ ദാമോദരൻ, മയ്യിൽ നെല്ലുത്പാദക കന്പനി ഡയറക്ടർ ടി.കെ. ബാലകൃഷ്ണൻ, പപ്പായ കർഷകൻ ഷാജി, സമ്മിശ്ര കർഷകൻ ദിവാകരൻ, ശ്രീധരൻ നന്പൂതിരി, മഷ്റൂം സംരഭകൻ രാഹുൽ ഗോവിന്ദ്, രാഹുൽ സിഖിൽ, മോളി ഡൊമിനിക്, കുരുമുളക് കർഷകർ മുകുന്ദൻ, സാജു ഫിലിപ്പ്, ഹരിദാസൻ, തേനീച്ച കർഷകൻ സിറിയക്, ഫലവൃക്ഷത്തോട്ട ഉടമ ലിൻസി ജോസ്, മൂല്യവർധിത ഉത്പന്ന സംരംഭക തുളസി, ബഷീർ, രേണുക, ബിന്ദു തുടങ്ങി 111 പേരെയാണ് പുരസ്കാരം നൽകി ആദരിച്ചത്.
കൃഷിവിജ്ഞാന കേന്ദം ഡയറക്ടർ ഡോ പി. ജയരാജ് ക്ലാസെടുത്തു. കൃഷി ഡപ്യൂട്ടി ഡയറകർ പി. രേണു, കൃഷി അസി. ഡയറക്ടർ കെ. സതീഷ്കുമർ കൃഷി വിഞ്ജാന കേന്ദ്രം അസി. പ്രഫസർമാരായ ഡോ. പാർവതി, ഡോ. എലിസബത്ത്, ഡോ. ദീപ സുരേന്ദ്രൻ, റനിഷ, ഫാം മാനേജർ ഷഹനാസ് എന്നിവർ പങ്കെടുത്തു.