എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്കി​ൽ പെ​രു​ന്പാ​ന്പി​ൻ മു​ട്ട​ക​ൾ വി​രി​ഞ്ഞു
Wednesday, June 12, 2024 1:13 AM IST
ക​ണ്ണൂ​ർ: എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് ആ​ൻ​ഡ് സൂവി​ലെ റൂ​ബി എ​ന്ന പെ​രു​മ്പാ​മ്പി​ന് ഇ​നി പ​ത്തു കു​ഞ്ഞു​ങ്ങ​ൾ. ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് പ​ത്തു കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞി​റ​ങ്ങി​യ​ത്.​

ഏ​പ്രി​ൽ എ​ട്ടി​നാ​ണ് റൂ​ബി മു​ട്ട​ക​ളി​ട്ട​ത്. അ​ന്പ​ത്തി​യെ​ട്ടു ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് മു​ട്ട​ക​ൾ വി​രി​ഞ്ഞ​ത്. സാ​ധാ​ര​ണ പെ​രു​ന്പാ​ന്പു​ക​ൾ അ​ട​യി​രു​ന്നാ​ണ് മു​ട്ട​ക​ൾ വി​രി​യാ​ക്കാ​റെ​ങ്കി​ലും സ്നേ​ക്ക് പാ​ർ​ക്കി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് മു​ട്ട​ക​ൾ വി​രി​യി​ച്ചെ​ടു​ത്ത​ത്.

ഇ​പ്പോ​ൾ വി​രി​ഞ്ഞ കു​ഞ്ഞു​ങ്ങ​ളെ ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നാ​കു​മെ​ന്ന് സൂ ​ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ അ​റി​യി​ച്ചു.