റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി
Tuesday, June 11, 2024 1:13 AM IST
കാ​ര്യ​പ്പള്ളി: ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ കാ​ര്യ​പ്പ​ള്ളി-പെ​ടേ​ന പി​എം​ജി​എ​സ് വൈ ​റോ​ഡ് യം​ഗ് മൈ​ൻ​ഡ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ക​ളി​ൽ ചെ​ത്തു​ക​ല്ല് പാ​കി സ്കൂ​ൾ ബ​സ് ക​ട​ന്നു​പോ​കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ത്തു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി​രി​ക്കു​ക​യാ​ണ് റോഡ്. സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. നാ​ല് സ്കൂ​ളു​ക​ളി​ലെ സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി ക​ട​ന്നു പോ​കേ​ണ്ട​തി​നാ​ൽ നാ​ട്ടു​കാ​ർ എ​ല്ലാ​ദി​വ​സ​വും റോ​ഡി​ൽ ക​ല്ലും മ​ണ്ണും ഇ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേണ്ട അവസ്ഥയാണ്. യം​ഗ് മൈ​ൻ​സ് ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പോ​ൾ, സി.​ജെ. റോ​യ്, സ​ജ​ൻ അ​രി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.