പാ​ട്യം പു​തി​യ​തെ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Monday, June 10, 2024 10:14 PM IST
കൂ​ത്തു​പ​റ​മ്പ്: പാ​ട്യം പു​തി​യ​തെ​രു​വി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.മാ​ന​ന്തേ​രി പ​ന്ത്ര​ണ്ടാം​മൈ​ൽ പ​ഴ​യ​പ​റ​മ്പ​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് ത​മീം (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​ൻ മാ​ന​ന്തേ​രി ഞാ​ലി​ലെ മു​ഹ​മ്മ​ദ്ഷാ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചെ​റു​വാ​ഞ്ചേ​രി​യി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സും യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മു​ഹ​മ്മ​ദ് ത​മീ​മി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഈ​വ​ർ​ഷം പ്ല​സ്ടു​പ​രീ​ക്ഷ എ​ഴു​തി​യ ഇ​രു​വ​രും പ​ഠ​ന​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​ത്തി​നാ​യി പാ​ട്യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി തി​രി​ച്ചു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ക​തി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. കു​ഞ്ഞ​ബ്ദു​ള്ള-​സൗ​ദ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​യീ​ദ, മ​ഹ​ദൂം.