ത​ല​ശേ​രി ആ​ഫ്റ്റ​ർ കെ​യ​ർ​ഹോ​മി​ൽ ‌വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, June 10, 2024 10:14 PM IST
ത​ല​ശേ​രി: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പ​ത്തൊ​മ്പ​ത്കാ​ര​നെ ആ​ഫ്റ്റ​ർ കെ​യ​ർ ഹോ​മി​ൽ തു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​

പ​ന്ന്യ​ന്നൂ​ർ ഗ​വ.​ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്നാ​ട് ക​രൂ​ർ ഗാ​ന്ധി​ഗ്രാം സാ​യി​ബാ​ബ ന​ഗ​റി​ലെ പാ​ണ്ഡ്യ​രാ​ജി​ന്‍റെ മ​ക​ൻ സ്വ​പ്ര​വീ​ൺ കു​മാ​റി​നെ​യാ​ണ് എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മീ​പ​ത്തെ ​ആ​ഫ്റ്റ​ർ കെ​യ​ർ ഹോ​മി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് നി​ന്നും ആ​ഫ്റ്റ​ർ കെ​യ​ർ ഹോ​മി​ലെ​ത്തി​യ പ്ര​വീ​ൺ പ​യ്യ​ന്നൂ​രി​ലെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​വീ​ണി​ന്‍റെ കൈ​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം വാ​ർ​ഡ​ൻ പി​ടി​കൂ​ടി​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പാ​ല​ക്കാ​ട് ആ​ഫ്റ്റ​ർ കെ​യ​ർ ഹോ​മി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലെ​ത്തി​യ​ത്. ത​ല​ശേ​രി പോ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ന് ബ​ന്ധു​ക്ക​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും.