"ആ​ശ്വാ​സ ത​ണ​ൽ' ഭ​വ​നപ​ദ്ധ​തി സ​മൂ​ഹം ‌ഏ​റ്റെ​ടു​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Wednesday, June 7, 2023 12:54 AM IST
പേ​രാ​വൂ​ർ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ൽ വ​രു​ത്തു​ന്ന "ആ​ശ്വാ​സ ത​ണ​ൽ' പ​ദ്ധ​തി പൊ​തു​സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

ക​ഴി​വു​ള്ള എ​ല്ലാ​വ​രും അ​വ​ർ​ക്ക് ക​ഴി​യു​ന്ന രീ​തി​യി​ൽ ഭൂ​മി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ദാ​നം ചെ​യ്യ​ണ​മെ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഒ​രാ​ളും ഇ​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കാ​ൻ ഈ ​പ​ദ്ധ​തി ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

"​ആ​ശ്വാ​സ ത​ണ​ൽ' പ​ദ്ധ​തി​യു​ടെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പേ​രാ​വൂ​രി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​ര​ഹി​ത​രാ​യ പാ​വ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ഭൂ​ദാ​നം വ​ഴി സ്ഥ​ലം ക​ണ്ടെ​ത്തി അ​ത് ഭൂ​മി ഇ​ല്ലാ​ത്ത പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് "ആ​ശ്വാ​സ ത​ണ​ൽ'.

പേ​രാ​വൂ​ർ ഫൊ​റോ​ന​യി​ലെ ചെ​ങ്ങോം ഇ​ട​വ​ക​യി​ൽ ബാ​ബു മു​ഞ്ഞ​നാ​ട്ട് എ​ന്ന വ്യ​ക്തി 27 സെ​ന്‍റ് സ്ഥ​ലം അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ന​ല്ല ഹൃ​ദ​യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഹാ​ർ​ട്ട് ലിം​ഗ്സി'​ലൂ​ടെ വി​ത​ര​ണം ചെ​യ്താ​ണ് "ആ​ശ്വാ​സ ത​ണ​ൽ' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ച​ട​ങ്ങി​ൽ പേ​രാ​വൂ​ർ ഇ​ട​വ​ക​യി​ലെ സ​ണ്ണി പൊ​ട്ട​ങ്ക​ൽ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു വ​യ്ക്കു​ന്ന​തി​നാ​യി ഒ​രേ​ക്ക​ർ സ്ഥ​ലം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വി​ത​ര​ണം ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം നി​ർ​വ​ഹി​ച്ചു. ‘ഹാ​ർ​ട്ട് ലിം​ഗ്സ്' അതിരൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​മ്മി അ​യി​ത്ത​മ​റ്റം,

അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാം​പു​റം, തോ​മ​സ് മു​ഞ്ഞ​നാ​ട്ട്, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റു​കു​ളം, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കാ​നാ​ട്ട്, ഫാ. ​ബോ​സ്കോ പു​റ​ത്തെ​മു​തു​കാ​ട്ടി​ൽ, സു​രേ​ഷ് ജോ​ർ​ജ്, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, കി​ഷോ​ർ ചൂ​ര​നോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.